പന്തിരിക്കര സ്വദേശിയായ യുവാവിന് വിദേശത്ത് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ക്രൂര മര്‍ദ്ദനം

പന്തിരിക്കര സ്വദേശിയായ യുവാവിന് വിദേശത്ത് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ക്രൂര മര്‍ദ്ദനം
Jun 10, 2023 07:02 PM | By SUBITHA ANIL

പന്തിരിക്കര : പന്തിരിക്കര സ്വദേശിയായ യുവാവിന് വിദേശത്ത് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. പന്തിരിക്കര കുയ്യണ്ടം സ്വദേശിയായ പുത്തലത്ത് മുഹമ്മദ് ജവാദിനെയാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടി അഞ്ചംഗ ക്വട്ടേഷന്‍ സംഘം അതി ക്രൂരമായി മര്‍ദ്ദിച്ചത്.

മെയ് 28 ന് അര്‍ദ്ധ രാത്രി ജവാദിനെ യുഎഇ അജ്മാനിലെ താമസസ്ഥലത്തു നിന്നും തട്ടി കൊണ്ട് പോവുകയായിരുന്നു. അജ്ഞാത കേന്ദ്രത്തിലെത്തിച്ച തന്നെ 4 ദിവസം കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു വെന്ന് നാട്ടിലെത്തിയ യുവാവ് പറഞ്ഞു. കസേരയില്‍ കെട്ടിയിട്ട ശേഷം ദേഹമാസകലം മര്‍ദ്ദിക്കുകയായിരുന്നു.

തലക്ക് സാരമായി മുറിവേല്‍ക്കുകയും കൈകളും കാലുകളും കമ്പി ഉപയോഗിച്ച് അടിച്ച് ഒടിക്കുകയായിരുന്നു.


മര്‍ദ്ദനം തുടര്‍ന്ന ദിവസങ്ങളില്‍ കത്തി കാട്ടിയും, ചൂടുള്ള ഇസ്തിരിപ്പെട്ടിയും കെട്ടിതൂക്കാനുള്ള കയര്‍ കെട്ടിയും ഭീഷണിപ്പെടുത്തിയതായും ജവാദ് പറഞ്ഞു. മര്‍ദ്ദന രംഗങ്ങള്‍ ജവാദിന്റെ ഫോണിലൂടെ വീഡിയോ കോള്‍ ചെയ്ത് കുടുംബാഗങ്ങളെ കാണിക്കുകയും ചെയ്തു.

കായണ്ണ വാളൂര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ നിന്നും നാട്ടിലെത്തിക്കാമെന്നേറ്റ 65 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം ഉടമക്ക് എത്താത്തതിനെ തുടര്‍ന്നാണ് ജവാദിന് നേരെ അക്രമം ഉണ്ടായത്. താനും വാളൂര്‍ സ്വദേശിയും തമ്മില്‍ നാട്ടിലുണ്ടായിരുന്ന പരിചയവും വിദേശത്ത് വെച്ച് തമ്മില്‍ കണ്ടിരുന്നതുമാണ് ഇവര്‍ക്ക് സംശയമുണ്ടാക്കിയതെന്നും കായണ്ണ വാളൂര്‍ സ്വദേശിയായ യുവാവിനെ കിട്ടാന്‍ വേണ്ടിയാണ് തന്നെ ഉപദ്രവിച്ചതെന്നും  കരുതുന്നതായി യുവാവ് പറഞ്ഞു.

ക്രൂരമര്‍ദ്ദനം നടത്തിയിട്ടും താന്‍ ഇതില്‍ കണ്ണിയല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തന്നെ കൊല്ലാതെ വിട്ടയക്കുകയായിരുന്നു. ദുബൈയിലുള്ള അമ്മാവന്‍ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ ജവാദിന്റെ ഫോണില്‍ വാങ്ങിയ ശേഷം സംഘം ജീവച്ഛവമായ ജവാദിനെ അമ്മാവന്റെ താമസ സ്ഥലത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ജവാദിനെ ദുബൈ പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അവിടുത്തെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം ജൂണ്‍ 5 ാം തിയ്യതിയോടെ നാട്ടിലെത്തിയ ജവാദ് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി, മലബാര്‍ മെഡിക്കല്‍ കോളെജ് എന്നിവിടങ്ങില്‍ ചികിത്സ തേടി. മാരകമായ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് യുവാവിന്റെ കാഴ്ചക്കും കേള്‍വിക്കും തകരാറ് സംഭവിച്ചിട്ടുണ്ട്.

ജവാദ് പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കി. തന്നെ കൂടാതെ മറ്റ് 2 പേര്‍ കൂടി അവരുടെ കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നുണ്ടെന്നും ജവാദ് പറഞ്ഞു.

നടുവണ്ണൂര്‍, പുറവൂര്‍, വെള്ളിയൂര്‍, കായക്കൊടി, കുടക് സ്വദേശികളാണ് തന്നെ മര്‍ദ്ദിച്ചതെന്നും കൂത്താളി മൂരികുത്തി സ്വദേശികള്‍ക്ക് വേണ്ടിയാണ് ഇവര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും ജവാദ് പറഞ്ഞു.

A young man from Pandirikara was brutally beaten up by a gold smuggling group abroad

Next TV

Related Stories
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>