---
title: "#accident | റോഡരികില്‍ എടുത്ത കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു "
english_title: "A pothole on the road poses a threat of danger at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128481/a-pothole-on-the-road-poses-a-threat-of-danger-at-kadiyangad"
published_at: "2023-07-08T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a91c402edb2_1_buss.jpg"
keywords: []
---

# #accident | റോഡരികില്‍ എടുത്ത കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു 

> **Lead Summary:** **പേരാമ്പ്ര **: ജല്‍ ജീവന്‍ കുടിവെള്ള പദ്ധതിക്കായി റോഡരികില്‍ എടുത്ത കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കുറ്റ്യാടി പേരാമ്പ്ര റൂട്ടില്‍ കടിയങ്ങാട് മാക്കൂല്‍ താഴെ ഇന്ന് കാലത്ത് ഒരേ സ്ഥലത്ത് ലോറിയും ബസും ഇത്തരം കുഴിയില്‍ കുടുങ്ങി.

## Article Content

**പേരാമ്പ്ര **: ജല്‍ ജീവന്‍ കുടിവെള്ള പദ്ധതിക്കായി റോഡരികില്‍ എടുത്ത കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കുറ്റ്യാടി പേരാമ്പ്ര റൂട്ടില്‍ കടിയങ്ങാട് മാക്കൂല്‍ താഴെ ഇന്ന് കാലത്ത് ഒരേ സ്ഥലത്ത് ലോറിയും ബസും ഇത്തരം കുഴിയില്‍ കുടുങ്ങി.

കുറ്റ്യാടിക്ക് പോകുന്ന ലോറിയും കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും ഇരുവശങ്ങളിലായി റോഡരികില്‍ താഴ്ന്നു. കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ആദ്യം റോഡരികിലെ കുഴിയില്‍ താഴ്ന്നത്. ഇതോടെ ഇവിടെ ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തു.

തുടര്‍ന്ന് എതിര്‍വശത്തുനിന്ന് വന്ന കോഴിക്കോടിന് സര്‍വ്വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് റോഡിന്റെ മറുവശത്തും തഴുകയുമായിരുന്നു.

റോഡിന്റെ ഇരു വശങ്ങളിലും ജല്‍ ജീവന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പിടാന്‍ ടാറിങ്ങിനോട് ചേര്‍ന്ന് കുഴിയെടുത്തത് ശരിയാം വണ്ണം നികത്താത്തതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.

റോഡിനോട് ചേര്‍ന്ന് ജല്‍ജീവന്‍ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തത് തല്‍ക്കാലം മണ്ണിട്ട് നികത്തിയതല്ലാതെ ടാറിങ് ചെയ്യാനുള്ള നടപടി ഒന്നും ഇതുവരെ അധികൃതര്‍ എടുത്തിട്ടില്ല.

ഗ്രാമീണ റോഡുകളുടെയും സ്ഥിതി വളരെ പരിതാപകരമാണ് മഴക്കാലം തുടങ്ങിയതോടെ വെള്ളം കെട്ടിനിന്ന് റോഡും കുഴിയും തിരിച്ചറിയാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാനപാത ഉള്‍പ്പെടെ മുഴുവന്‍ റോഡുകളിലെ രണ്ട് വശങ്ങളിലും ടാറിംഗിനോട് ചേര്‍ന്നും ടാറിംഗ് ഇളക്കിയുമാണ് കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതെല്ലാം അവഗണിച്ചുകൊണ്ട് വേണ്ട നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128481/a-pothole-on-the-road-poses-a-threat-of-danger-at-kadiyangad)