ചക്കിട്ടപാറ : കോഴിക്കോട് സ്റ്റാര്‍സ്, ചക്കിട്ടപാറ കൃഷിഭവന്‍ എന്നിവര്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ ചെമ്പനോട താമരമുക്കില്‍ ഹണിജാക്ക് നാച്ചുറല്‍ പ്രൊഡക്ട്‌സ് സൊസൈറ്റി ആരംഭിച്ചു.

ഓഫീസ് ഉദ്ഘാടനവും തേന്‍ ശേഖരണവും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു. സ്റ്റാര്‍സ് ഡയറക്ടര്‍ ഫാ. ജോസ് പ്രകാശ് സി.എം.ഐ. അധ്യക്ഷത വഹിച്ചു.
ബോട്ടിലിംഗ് പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കൃഷി ഓഫീസര്‍ ജിജോ ജോസഫ് നിര്‍വ്വഹിച്ചു.
സൊസൈറ്റി സെക്രട്ടറി തോമസ് കുംബ്ലാനി പദ്ധതി വിശദീകരണം നടത്തി. റോബിന്‍ കടമല, സുനില്‍ വേനകുഴി, സീമ ജോര്‍ജ്, ജോമോന്‍ സ്റ്റാര്‍സ് എന്നിവര്‍ സംസാരിച്ചു.
Inauguration of Honeyjack Natural Products Society Office at chakkittapara