പേരാമ്പ്ര : പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ മൂരികുത്തിയില്‍ റോഡ് പാടെ തകര്‍ന്ന് കുളമായി കാല്‍നടയാത്ര പോലും ദു:സഹമായിട്ട് നാളുകളേറെയായിട്ടും നന്നാക്കിയില്ലെന്ന് വ്യാപക പരാതി.
ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും ഈ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നുണ്ട്. സമീപത്തെ കൈക്കനാലില്‍ നിന്നും വരുന്ന ഉറവ ജലം റോയിലേക്കൊഴുകുന്നതും റോഡ് തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
ഈ ഭാഗത്തെ റോഡരികിലെ ഓവുചാലില്‍ നിറഞ്ഞ മണ്ണും, ചെളിയും നീക്കം ചെയ്താല്‍ കനാല്‍ ഉറവ ജലം റോഡിലേക്കൊഴുകാതെ ഓവുചാലിലൂടെ ഒഴുക്കിവിടാന്‍ കഴിയും.
പലപ്പോഴും ഇവിടെ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും പണിവെറും പ്രഹസനമാകുന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് തകരുന്ന അവസ്ഥയാണ്.
എത്രയും പെട്ടെന്ന് തന്നെ ഓവുചാലിലെ മണ്ണും ചെളിയും നീക്കം ചെയ്ത് റോഡിലെ കുഴികളടച്ച് യാത്രാസൗകര്യമൊരുക്കണമെന്നാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്നത്.
The road collapsed into a puddle in Murikuthy; Even walking is difficult