---
title: "നടുവണ്ണൂര്‍ കാവുന്തറ മാവട്ട് താഴെ വയലില്‍ തീ പിടിച്ചു "
english_title: "A fire caught in the field below Naduvannur Kavuntara Mavat thazhe"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203320/a-fire-caught-in-the-field-below-naduvannur-kavuntara-mavat-thazhe"
published_at: "2024-05-05T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637a355ce7ac_1_VAYAL.JPG"
keywords: []
---

# നടുവണ്ണൂര്‍ കാവുന്തറ മാവട്ട് താഴെ വയലില്‍ തീ പിടിച്ചു 

> **Lead Summary:** **പേരാമ്പ്ര **: നടുവണ്ണൂര്‍ കാവുന്തറ മാവട്ട് താഴെ വയലില്‍ തീ പിടിച്ചു.

## Article Content

**പേരാമ്പ്ര **: നടുവണ്ണൂര്‍ കാവുന്തറ മാവട്ട് താഴെ വയലില്‍ തീ പിടിച്ചു.

എളയിടത്തു താഴെ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിലെ ഒരു ഏക്കറോളം സ്ഥലത്തെ ഉണങ്ങിയ അടിപുല്ലുകള്‍ക്കും കറ്റകെട്ടി വെച്ചിരുന്ന വൈക്കോലിനുമാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

നിലയത്തിലെ ഉദ്യോഗസ്ഥരായ ബിനീഷ് കുമാര്‍, കെ ജിനേഷ്, ടി ജിഷാദ്, എം.ടി മകേഷ്, വി.കെ ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203320/a-fire-caught-in-the-field-below-naduvannur-kavuntara-mavat-thazhe)