കക്കയത്ത് ടൂറിസത്തില്‍ നിന്നും പിരിച്ചുവിട്ട ആദിവാസി യുവതികളെ തിരിച്ചെടുത്തില്ലെങ്കില്‍ അനിശ്ചിതകാല ഉപരോധത്തിലേക്ക്

കക്കയത്ത് ടൂറിസത്തില്‍ നിന്നും പിരിച്ചുവിട്ട ആദിവാസി യുവതികളെ തിരിച്ചെടുത്തില്ലെങ്കില്‍ അനിശ്ചിതകാല ഉപരോധത്തിലേക്ക്
Nov 27, 2021 06:34 PM | By Perambra Editor

പേരാമ്പ്ര: ഇരുപത് ദിവസത്തിനുള്ളില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയില്‍ നിന്നും പിരിച്ചുവിട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ജോലിക്ക് കയറ്റിയില്ലെങ്കില്‍ കോളനിയിലെ മുഴുവന്‍ മനുഷ്യരെയും ഇറക്കി ഹൈഡല്‍ ടൂറിസം അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്ന് അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍.

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനി. കക്കയത്ത് കെ.എസ്.ഇ.ബി യുടെ ഹൈഡല്‍ ടൂറിസം പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ കോളനിയിലെ രണ്ട് ആദിവാസി സ്ത്രീകള്‍ക്ക് ജോലി നല്‍കിയിരുന്നു.

ഹൈഡല്‍ ടൂറിസത്തില്‍ താത്കാലിക ജീവനക്കാരെ മുഴുവന്‍ സ്ഥിരപ്പെടുത്തുകയും കൊറോണ കാലത്ത് ടൂറിസം സെന്റര്‍ അടച്ചിട്ട കാലയളവില്‍ പോലും ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തിയപ്പോള്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ശാരദേച്ചിക്ക് മാത്രം ശമ്പളവുമില്ല, ഇപ്പോള്‍ ജോലിയുമില്ല.

ജോലിക്കു കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും ശാരദേച്ചി ഉള്‍പ്പെടെ രണ്ട് പേരെയും പിരിച്ചു വിടുകയായിരുന്നു. അകാരണമായാണ് ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്നും സുമിന്‍ ആരോപിച്ചു.

ശാരദ കൃത്യമായി ജോലിക്ക് വരുന്നില്ലാ, അതിനാല്‍ പിരിച്ച് വിട്ടു എന്നാണ് ഹൈഡല്‍ വകുപ്പിന്റെ വാദം.എന്നാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ബുക്കില്‍ ഒപ്പിടാന്‍ അവസരം നല്‍കാതെ അധികൃതര്‍ മാറ്റിവെക്കപ്പെടുകയാണ് ചെയ്തത്.

ജോലിക്ക് കയറുമ്പോള്‍ ഒപ്പിടണമെന്ന കാര്യം പോലും അറിയാത്ത ആദിവാസി വിഭാഗത്തിലുള്ളവരുടെ അജ്ഞതയെ ഹൈഡല്‍ ടൂറിസം നടത്തിപ്പുക്കാര്‍ മുതലാക്കുകയായിരുന്നുവെന്ന് സുമിന്‍ എസ് നെടുങ്ങാടന്‍ പറഞ്ഞു.

ആദിവാസി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളെ ജോലിയില്‍ നിന്നും പിരിച്ച് വിടാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ഇങ്ങനെ ചെയ്തതെന്നും സുമിന്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തക്കാരെ നിയമിക്കാനാണ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തതെന്നും ആേരാപണമുണ്ട്. ആദിവാസി സമൂഹത്തോടുള്ള ചൂഷണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Kakkayam faces indefinite siege if tribal women fired from tourism are not reinstated

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories