ചെമ്പനോട: കര്‍ഷക സംരംക്ഷണ സമിതി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

ചെമ്പനോട, പന്നിക്കോട്ടൂര്‍ മേഖലയില്‍ കൃഷി ഭൂമിയില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുക എന്ന ആവശ്യമുന്നയിച്ചാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
കര്‍ഷക സംരംക്ഷണ സമിതി ചെമ്പനോടയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചും ധര്‍ണ്ണയും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷെ.എ ജോസുകുട്ടി അധ്യക്ഷത വഹിച്ചു.
നടേരി ബാലകൃഷ്ണന്‍, ലൈസ ജോര്‍ജ്, ഫ്രാന്‍സിസ് കിഴക്കരക്കാട്ട്, മനോജ് കുബ്ലാനി, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
രാജീവ് തോമസ് സ്വാഗതം പറഞ്ഞ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും ജോബി എടച്ചേരിക്കുന്ന് നന്ദിയും പറഞ്ഞു.
#march and #dharna was organized to #Peruvannamoozhi #Forest Office