പേരാമ്പ്ര: സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സംഘടിപ്പിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ സ്റ്റാഫിന്റെയും, മാനേജ്‌മെന്റിന്റെയും, പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതികളുടെയും സഹകരണത്തോടെയാണ് സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്‌കൂള്‍ മാനേജര്‍ എ.കെ കരുണാകരന്‍ നായര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് പി.സി ബാബു ആധ്യക്ഷത വഹിച്ചു.
മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എം. അജയ് കുമാര്‍, ജോയിന്റ് സെക്രട്ടറി പൂക്കോട് ബാബുരാജ്, പ്രധാനധ്യാപകന്‍ പി. സുനില്‍കുമാര്‍, പിടിഎ വൈസ് പ്രസിഡണ്ട് സമീര്‍, എംപിടിഎ പ്രസിഡണ്ട് നിഷ, സ്റ്റാഫ് സെക്രട്ടറി എ.പി ഷീബ, വി.ബി രാജേഷ്, ചിത്ര രാജന്‍, എം. സജു, ടി. എ രാജീവന്‍, പി.കെ നാസര്‍, ഇ.കെ പ്രദീപ് കുമാര്‍, ആര്‍.കെ രജീഷ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ ഇ.പി ആനന്ദ്, മനോജ് പറമ്പത്ത്, പി .ബി സുജിത്ത് കുമാര്‍, പിടിഎ എക്‌സിക്കുട്ടീവ് അംഗങ്ങളായ സി.പി ഷാജി, മനോജ്, ആബിദ സൂപ്പി, കെ.കെ, സംസീറ ഷീന തുടങ്ങിയവര്‍ സംബന്ധിച്ചു.
The foundation stone of the house of love has been laid.