പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ മിന്നുന്ന വിജയവുമായി എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍. ഈ വര്‍ഷം ഉയര്‍ന്ന വിജയശതമാനമാണ് വിദ്യാലയങ്ങള്‍ കരസ്ഥമാക്കിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരം കാഴ്ച്ചവെച്ചു.
അധ്യാപകരും വിദ്യാര്‍ത്ഥികളും കഴിഞ്ഞ ഒരുവര്‍ഷക്കാലം നടത്തിയ കഠിനാധ്യാനത്തിന്റെ ഫലമാണ് റിസല്‍ട്ട് വന്നതോടെ കാണാന്‍ സാധിച്ചത്. മേഖലയില്‍ 10 വിദ്യാലയങ്ങളിലാണ് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും നൂറ് ശതമാനം വിജയം കൈവരിച്ചത്.
വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആവള കുട്ടോത്ത്, ഗവ. ഹൈസ്‌കൂള്‍ ചെറുവണ്ണൂര്‍, കായണ്ണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുളത്തുവയല്‍ എന്നീ വിദ്യാലയങ്ങളാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത്.
മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 784 വിദ്യാര്‍ത്ഥികളില്‍ 783 വിദ്യാര്‍ത്ഥികളും വിജയിച്ച് 99.99 ശതമാനം വിജയം കൈവരിച്ചു.
വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ 49 വിദ്യാര്‍ത്ഥികളില്‍ 49 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 11 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 101 വിദ്യാര്‍ത്ഥികളില്‍ 101 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 28 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 72 വിദ്യാര്‍ത്ഥികളില്‍ 72 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 9 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
കായണ്ണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 56 വിദ്യാര്‍ത്ഥികളില്‍ 56 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 12 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 497 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 147 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് ലഭിച്ച സ്‌കൂളുകളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 323 വിദ്യാര്‍ത്ഥികളില്‍ 323 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 60 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 107 വിദ്യാര്‍ത്ഥികളില്‍ 107 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 19 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 68 വിദ്യാര്‍ത്ഥികളില്‍ 68 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 35 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷയെഴുതിയ 152 വിദ്യാര്‍ത്ഥികളില്‍ 152 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 29 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
പടത്തുകടവ്ഹോളി ഫാമിലി ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പരീക്ഷയെഴുതിയ 111 വിദ്യാര്‍ത്ഥികളില്‍ 111 വിദ്യാര്‍ത്ഥികളും വിജയിച്ചതില്‍ 37 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
SSLC scores a resounding victory in the Perambra region