മേപ്പയ്യൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയും ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയും സംയുക്തമായി ആവളയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഇ. അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. ചെറുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് എം.കെ സുരേന്ദ്രന്‍ കിടപ്പ് രോഗികള്‍ക്കുള്ള കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വി.ബി രാജേഷ്, ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, ആദില നിബ്രാസ്, ഒ മമ്മു, ജസ്മിന മജീദ്, ശരി ഊട്ടേരി, ഇ പ്രദീപ് കുമാര്‍, സുനില്‍ ശ്രീനിലയം, എ.കെ ഉമ്മര്‍, ആര്‍.പി ഷോബിഷ്, നളിനി നല്ലൂര്‍, വിജയന്‍ ആവള, പി.പി ഗോപാലന്‍, പിലാക്കാട്ട് ശങ്കരന്‍, വി.കെ വിനോദ്, ഷാഫി ഇടത്തില്‍, സുജീഷ് നല്ലൂര്‍, എം.എന്‍ കുഞ്ഞിക്കണ്ണന്‍, പി. ബാലകൃഷ്ണന്‍, സി.കെ കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Oommen Chandy Memorial Meeting at meppayoor