ചെറുവണ്ണൂര്‍ : പൂതകണ്ടി -കണ്ണമ്പത്തു കണ്ടി -കരയില്‍ നട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിനോട് കേരള പ്രവാസി സംഘം ചെറുവണ്ണൂര്‍ നോര്‍ത്ത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ഏരിയ പ്രസിഡന്റ് സൂപ്പി ഉദ്ഘാടനം ചെയ്തു. കെ. എം സനീഷ് അധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗം എന്‍ ദാസന്‍ സംസാരിച്ചു. ഭാരവാഹികളായി കെ.എം സനീഷ് പ്രസിഡന്റ്, എന്‍ വിജയന്‍ വൈസ് പ്രസിഡന്റ് , പി രാജീവന്‍ സെക്രട്ടറി, പി.സി നിജീഷ് ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.

The deplorable condition of the road needs to be addressed; Kerala expatriate group