പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നും ഓടുന്നില്ല. ബസുകള്‍ സര്‍വ്വീസ് നടത്തിയാല്‍ തടയാനുള്ള തയ്യാറെടുപ്പിലാണ് യൂത്ത് കോണ്‍ഗ്രസ്.

വിദ്യാര്‍ത്ഥിയുടെ അപകട മരണത്തിനുശേഷം യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടര്‍ച്ചയായി പേരാമ്പ്രയില്‍ ബസുകള്‍ തടഞ്ഞിരുന്നു. ചര്‍ച്ചയില്‍ പരിഹാരമാവുന്നതിന് മുമ്പ് സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ എല്ലായിടങ്ങളിലും ബസ്സുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.
ഇന്നലെ എംഎല്‍എ ടി.പി രാമകൃഷ്ണനുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്തന്‍ അന്തരിച്ചതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ചര്‍ച്ച നടന്നില്ല.
വിദ്യാര്‍ത്ഥി മരിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളും നാട്ടുകാരും പേരാമ്പ്രയില്‍ ഈ റൂട്ടിലുള്ള സ്വകാര്യ ബസുകള്‍ തടയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധമാണ് പേരാമ്പ്രയില്‍ ഉണ്ടായിട്ടുള്ളത്. അതിനാലാകാം ഇന്ന് ബസുകള്‍ നിരത്തില്‍ ഇറങ്ങിയിട്ടില്ല.
സ്വകാര്യ ബസുകളുടെ സര്‍വ്വീസ് ഇല്ലെങ്കിലും കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസ് ജനങ്ങള്‍ക്ക് ആശ്വാസമായി. ഇന്നലെ അവധി ദിവസമായതിനാല്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. എന്നാല്‍ ഇന്ന് തിരക്ക് അനുബവപ്പെട്ടിരുന്നു.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര സബ് സെന്ററിലെ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ ജവാദ് സ്വകാര്യ ബസിനടിയില്‍ പെട്ട് മരിക്കാനിടയായത്. നാല് മാസത്തിനിടെ രണ്ട് കോളെജ് വിദ്യാര്‍ത്ഥികളാണ് പേരാമ്പ്രയില്‍ ബസ് കയറി മരിച്ചത്.
കൂടാതെ മറ്റ് നിരവധി ജീവനുകളും ബസുകളുടെ അമിത വേഗതയില്‍ പൊലിഞ്ഞിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളോ, ബസുകളുടെ വേഗത കുറക്കാന്‍ ആവശ്യമായ നടപടികളോ ഉണ്ടാവാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്നും ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാവുന്നതുവരെ സ്വകാര്യ ബസുകള്‍ ഓടാന്‍ അനുവദിക്കുകയില്ലെന്നുമാണ് സമരക്കാരുടെ ആവശ്യം.
Private buses on the Kuttyadi Kozhikode route are not running today as well