പേരാമ്പ്ര: അഭിഭാഷകനെ കയ്യേറ്റം ചെയ്തതായി പരാതി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പേരാമ്പ്ര ബാറിലെ അഭിഭാഷകന്‍ ചങ്ങരോത്ത് മുതുവണ്ണാച്ച നരിക്കിലങ്ങാട്ട് എന്‍.എസ്. നിധീപ് (33) നെയാണ് വീട്ടിലേക്ക് വരുമ്പോള്‍ ഒരു സംഘം ആളുകള്‍ കയ്യേറ്റം ചെയ്തത്.
സംഘട്ടനത്തില്‍ പരുക്കേറ്റ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ആളുകളെ കാണാന്‍ പോയി തിരിച്ചു വരുമ്പോള്‍ നിധീപിന്റെ കൂടെ ഉണ്ടായിരുന്നവരെ പാറക്കെട്ടിലുള്ള വീട്ടില്‍ ഇറക്കി മടങ്ങുമ്പോഴാണ് ഒരു പറ്റം ആളുകള്‍ എത്തി വണ്ടി തടഞ്ഞത്.
വാഹനത്തിന് അടിക്കുകയും ബിജെപിക്കാരുടെ കേസുകള്‍ എടുത്താല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നിധീപ് പേരാമ്പ്ര പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
There is a complaint that the interpreter was assaulted