പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ്സുകളുടെ മരണപ്പാച്ചില്‍ ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പൊലീസ് എയിഡ് പോസ്റ്റ് ഉടന്‍ സ്ഥാപിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.
ബസ്സുകളുടെ അമിത വേഗത പരിഹരിക്കാന്‍ ഒരു പരിതിവരെ എയിഡ് പോസ്റ്റ് സ്ഥാപിക്കുന്നതുകൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ അമിതവേഗതിയിൽ മത്സരം ഓട്ടം നടത്തി സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന ബസ് അപകടങ്ങളുടെ ആവർത്തനം അവസാനിപ്പിക്കാൻ ഗതാഗത വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Police aid post is needed at Perambra bus stand; Aam Aadmi Party