പേരാമ്പ്ര : ഇന്ന് വാര്‍ത്തകള്‍ വിരല്‍ തുമ്പിലാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് അപ്പുറം വാര്‍ത്തകള്‍ അറിയണമെങ്കില്‍ ദിന പത്രങ്ങള്‍ കൈയില്‍ എത്തണമായിരുന്നു. കല്പത്തൂര്‍ മേഖലയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വീടുകളിലെത്തിച്ച വ്യക്തിയായിരുന്നു കുമാരന്‍ നായര്‍. മലയാള മനോരമ പത്രത്തിന്റെ വിതരണക്കാരനായതിനാല്‍ മനോരമ കുമാരന്‍ നായര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
കാലത്ത് വീട്ടില്‍ നിന്നിറങ്ങി പത്രകെട്ടും തോളില്‍ വെച്ച് നടന്നാണ് പത്രവിതരണം നടത്തി പോന്നത്. കാലത്ത് ആരംഭിക്കുന്ന പത്ര വിതരണം അവസാനിക്കുന്നത് വൈകുന്നേരമായിരിക്കും. പത്രവിതരണ രംഗത്ത് ആളുകള്‍ കൂടുതലായി കടന്ന് വരുന്നതിന് മുന്നേ അര നൂറ്റാണ്ട് മുമ്പ് തുടങ്ങിയതാണ് ഈ നടത്തം. പിന്നീട് കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്ന് വന്നതോടെ വിതരണത്തിനുള്ള സമയം കുറഞ്ഞ് വന്നു. നടന്ന് വിതരണം ചെയ്യുന്നതിന് പകരം സൈക്കിളിലായി തുടര്‍ന്ന് പത്രവിതരണം.
കഴിഞ്ഞ അര നൂറ്റാണ്ടായി നടത്തി വന്ന പത്രം വിതരണം ഇന്നിപ്പോള്‍ അവസാനിപ്പിക്കുകയാണ് കുമാരന്‍ നായര്‍. തന്റെ ജിവിതത്തിന്റെ ഏറിയ പങ്കും പത്രം വിതരണത്തില്‍ ഏര്‍പ്പെട്ട് അതില്‍ നിന്ന് വിരമിക്കുന്ന കുമാരന്‍ നായരെ കല്പത്തൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.വി ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കെ.വി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിജു.കെ.ദാസ്, രബിന്‍ചന്ദ്രന്‍, കെ.പി ഭാസ്‌കരന്‍, സതീശന്‍ കല്പത്തൂര്‍, ഇ.പി ഗോപി, പി.കെ മോഹനന്‍, മനോജ് മമ്പള്ളി, ഇ.ടി ഷൈലേഷ്, മുകുന്ദന്‍ കൂളിക്കണ്ടി, കെ.പി ബിജു, എം.പി സുധാകരന്‍, പി.കെ ഹരിദാസന്‍, എസ്.കെ ഷെറീന, കൈരളി തുടങ്ങിയവര്‍ സംസാരിച്ചു.
Respect to Manorama Kumaran Nair at perambra