മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു
Jul 21, 2025 04:30 PM | By SUBITHA ANIL

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാള്‍.

വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി.എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 വയസായപ്പോള്‍ അച്ഛനും മരിച്ചു.

2006 മുതല്‍ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി. 1940 മുതല്‍ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1964 ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതല്‍ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965-ല്‍ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറിപ്പിനോട് 2327 വോട്ടിനു തോറ്റ വിഎസ് 1967-ല്‍ ഇവിടെ കോണ്‍ഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവര്‍ത്തിച്ചു. ആര്‍എസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോല്‍പിച്ചത്.

എന്നാല്‍, 1977-ല്‍ കെ.കെ. കുമാരപിള്ളയോട് 5585 വോട്ടിന് വിഎസ് അടിയറവു പറഞ്ഞു. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 1991-ല്‍ മാരാരിക്കുളത്ത് മത്സരിച്ചു ജയിച്ച വിഎസ് 1996-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോടു തോറ്റു. വിഎസിന്റെ ഈ പരാജയം സിപിഎമ്മില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. ജില്ലയില്‍ ജനിച്ചുവളര്‍ന്ന നേതാവ് മാരാരിക്കുളത്തു തോറ്റപ്പോള്‍ ഞെട്ടിയത് ആലപ്പുഴ കുടിയായിരുന്നു. അങ്ങനെ 2001 മുതല്‍ വിഎസ് മലമ്പുഴയുടെ സ്വന്തം   എംഎൽഎയായി.

ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്‌സ്), മക്കൾ: ഡോ. വി.വി. ആശ, ഡോ. വി.എ. അരുൺകുമാര്‍.





Former Chief Minister V.S. Achuthanandan has passed away

Next TV

Related Stories
സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു

Jul 21, 2025 06:48 PM

സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ...

Read More >>
വിഎസ് പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ നേതൃത്വപരമായി പങ്ക് അതുല്യം; ടിപി രാമകൃഷ്ണന്‍

Jul 21, 2025 05:37 PM

വിഎസ് പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ നേതൃത്വപരമായി പങ്ക് അതുല്യം; ടിപി രാമകൃഷ്ണന്‍

വിഎസ് അച്യുതാനന്ദന്റെ വേര്‍പാട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും...

Read More >>
പേരാമ്പ്രയില്‍ സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം

Jul 21, 2025 01:23 PM

പേരാമ്പ്രയില്‍ സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം

ബാരിക്കോഡ് മാറ്റാനുള്ള ശ്രമത്തിനിടെ എസ്എഫ്‌ഐയും യൂത്ത് ലീഗും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍...

Read More >>
ആര്‍ടി ഓഫീസിന് വാഴവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jul 21, 2025 10:39 AM

ആര്‍ടി ഓഫീസിന് വാഴവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ഇന്ന് രാവിലെ സ്വകാര്യ ബസ് പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

Read More >>
പേരാമ്പ്രയില്‍ ബസ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Jul 21, 2025 09:30 AM

പേരാമ്പ്രയില്‍ ബസ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

Read More >>
 നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 20, 2025 10:51 PM

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

നരക്കോട് ഇരിങ്ങത്ത് റോഡില്‍ മരുതേരിപറമ്പ് പള്ളിക്ക് സമീപമാണ്...

Read More >>
Top Stories










News Roundup






//Truevisionall