പേരാമ്പ്ര: പേരാമ്പ്ര ആര്‍ടി ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധത്തില്‍ സംഘടനകര്‍ തമ്മില്‍ സംഘര്‍ഷം. എസ്എഫ്‌ഐയും യൂത്ത് ലീഗും തമ്മിലുണ്ടായ വാക്കേറ്റവും ഉന്തും തള്ളുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെ ആര്‍ടി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ഓഫീസില്‍ വാഴവെച്ച് പ്രതിഷേധിച്ചു. പിന്നീട് വിവിധ സംഘടനകള്‍ പ്രകടനമായി എത്തി.

എസ്എഫ്‌ഐ, എംഎസ്എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഓഫീസിനകത്തേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബാരിക്കോഡ് വെക്കുകയും എന്നാല്‍ ബാരിക്കോഡിന് മുകളിലൂടെ കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കോഡ് മാറ്റാനുള്ള ശ്രമത്തിനിടെ എസ്എഫ്‌ഐയും യൂത്ത് ലീഗും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു.
ബിജെപി പ്രവര്‍ത്തകര്‍കൂടി സ്ഥലത്തെത്തിയതോടുകൂടി പ്രശ്‌നം രൂക്ഷമായി. സ്ഥിതിഗതികള്‍ മോശമയ സാഹചര്യത്തില്‍ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എസ്എഫ്‌ഐ, ബിജെപി പ്രതിഷേധം തുടരുകയും കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാന്‍ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു എത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ശാന്തരാക്കി. ഇതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൈപ്പാസ് തടഞ്ഞ് റോഡ് ഉപരോധിച്ചു. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Conflict between organizations in Perambra