പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യബസ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ തടഞ്ഞത്. ബസില്‍ യാത്ര ചെയ്ത നിരവധി യാത്രക്കാരെ ബസില്‍ നിന്നും ഇറക്കുകയും ബസ് സര്‍വീസ് നടത്താന്‍ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ബസിന്റെ അമിത വേഗതയും മരണപ്പാച്ചിലും കാരണം കാല്‍നടയാത്രക്കാര്‍ക്ക് പോലും ജീവന് ഭീഷണിയായി മാറിയിരിക്കുന്നു. കുറ്റ്യാടി കോഴിക്കോട് ദേശീയ പാതയില്‍ നിരവധി ജീവനുകളാണ് ഇതോടകം പൊലിഞ്ഞത്. ഇതോടെയാണ് ബസുകളുടെ സര്‍വീസ് തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

സ്ഥലത്ത് പൊലീസ് എത്തി സംഘര്‍ഷത്തിലേക്ക് മാറാതെ പ്രതിഷേധക്കാരെ തടഞ്ഞു. നിലവില്‍ സ്വകാര്യ ബസുകളുടെ സര്‍വീസ് നടത്താന്‍ സമ്മതിക്കില്ലെന്ന് തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെയും സമാനയായ രീതിയില്‍ ബസുകള്‍ തടഞ്ഞിരുന്നു.
Youth Congress workers blocked the bus in Perampra