പേരാമ്പ്ര: കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ മനുഷ്യരെ കൊല്ലുന്ന പ്രൈവെറ്റ് ബസ് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് ആര്‍ ടി ഒ ഓഫീസ് മാര്‍ച്ച് നടത്തി. പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പൊലീസ് തടഞ്ഞു.
ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ഹാഫിസ് അധ്യക്ഷത വഹിച്ചു. മിസ്ഹബ് കീഴരിയൂര്‍ , ശിഹാബ് കന്നാട്ടി, ആര്‍.എം നിഷാദ് , കെ.പി റസാഖ്, കെ.സി മുഹമ്മദ്, സഈദ് അയനിക്കല്‍, സലീം മിലാസ്, ആര്‍.കെ മുഹമ്മദ്, എ.കെ ഫസലുറഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ച്ചിന് നിയാസ് കക്കാട് , ശംസുദീന്‍ മരുതേരി, യാസര്‍ കക്കാട്, ഷബീര്‍ ചാലില്‍, നജീബ് അരിക്കല്‍, സിദീഖ് തൊണ്ടിയില്‍, പി.സി സാദത്ത്, ഉബൈദ് കുട്ടോത്ത്, അഫ്‌നാസ് തുറയൂര്‍, ഗഫൂര്‍ വാല്യക്കോട്, വി.വി നസ്രുദ്ധീന്‍, ആശിഖ് പുല്ല്യേട്ട്, ശുഹൈബ് അരിക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Youth League marches at the RT office in Perambra