പേരാമ്പ്ര: ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ബസ് ഡ്രൈവര്‍മാരുടെ അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകള്‍ പൊലിഞ്ഞതില്‍ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാകാത്തതില്‍ പേരാമ്പ്രയില്‍ പ്രതിഷേധം തുടരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളും നാട്ടുകാരും പേരാമ്പ്രയില്‍ ഈ റൂട്ടിലുള്ള സ്വകാര്യ ബസുകള്‍ തടയുകയാണ്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പേരാമ്പ്ര സബ് സെന്ററിലെ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ ജവാദ് സ്വകാര്യ ബസിനടിയില്‍ പെട്ട് മരിക്കാനിടയായത്. നാല് മാസത്തിനിടെ രണ്ട് കോളെജ് വിദ്യാര്‍ത്ഥികളാണ് പേരാമ്പ്രയില്‍ ബസ് കയറി മരിച്ചത്.

കൂടാതെ മറ്റ് നിരവധി ജീവനുകളും ബസുകളുടെ അമിത വേഗതയില്‍ പൊലിഞ്ഞിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളോ, ബസുകളുടെ വേഗത കുറക്കാന്‍ ആവശ്യമായ നടപടികളോ ഉണ്ടാവാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്നും ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാവുന്നതുവരെ സ്വകാര്യ ബസുകള്‍ ഓടാന്‍ അനുവദിക്കുകയില്ലെന്നുമാണ് സമരക്കാരുടെ ആവശ്യം.
Buses will be blocked until action is taken.