ചക്കിട്ടപാറ: കൃത്യമായ സര്‍വേ രേഖകളുടെ അടിസ്ഥാനത്തില്‍ റോഡിന്റെ അതിര് നിര്‍ണയിച്ച് മാത്രമെ ചക്കിട്ടപാറ ടൗണില്‍ മലയോര ഹൈവേ നിര്‍മ്മാണം നടത്താന്‍ പാടുള്ളൂവെന്ന് യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പല അളവു പ്രഹസനങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നുമുണ്ടായാലും എതിര്‍ക്കുമെന്നും നാടിന്റെ വികസനം മുന്നില്‍ കണ്ടുള്ള നടപടികളാണ് അധികാരികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടതെന്നും യോഗം ഓര്‍മിപ്പിച്ചു.

ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോസ് കാരിവേലി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ കെ.എ. ജോസ് കുട്ടി, ഡിസിസി സെക്രട്ടറി പി. വാസു, ആവള ഹമീദ്, രാജീവ് തോമസ്, രാജന്‍ വര്‍ക്കി, ജോര്‍ജ് മുക്കള്ളില്‍, റെജി കോച്ചേരി, പാപ്പച്ചന്‍ കൂനന്തടം, ഹസന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
In Chakkittapara town, accuracy must be maintained in the determination of the hilly highway; UDF