പേരാമ്പ്ര: കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ബസ്സുകളുടെ മരണപ്പാച്ചില്‍ കാരണം കഴിഞ്ഞ ദിവസവും ഒരു വിദ്യാര്‍ത്ഥിയുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്നും സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദി പേരാമ്പ്ര മേഖലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഈ റൂട്ടിലോടുന്ന മിക്ക ബസ്സുകളും ഗുണ്ടാ ക്രിമിനല്‍ പരിവേഷമുള്ളവര്‍ക്ക് ദിവസവാടകയ്ക് നല്‍കിയതാണെന്നും അവരുടെ മല്‍സര ഓട്ടമാണ് അപകടങ്ങള്‍ കൂടി വരാന്‍ കാരണമായതെന്ന് ഒരു ബസ് ഉടമ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അധികൃതര്‍ വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും യോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തിഹാളില്‍ നടന്ന യോഗം മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് അഷറഫ് വെള്ളോട്ട് ഉദ്ഘാടനം ചെയ്തു. കെ.ജി.രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ: രാജീവന്‍ മല്ലിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
വല്‍സന്‍ എടക്കോടന്‍ ,കെ.കെ.പ്രേമന്‍, കെ.വി.ബാലന്‍, വി.പി.ഷാജി, കെ.പി.രവീന്ദ്രന്‍, കെ.രാജന്‍, സി.ഡി.വിജു ചെറുവത്തൂര്‍ ,എ.കെ.അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു. സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ആഗസ്ത് മൂന്നിന് പേരാമ്പ്രയില്‍ നടക്കുന്ന മേഖലയിലെ മുഴുവന്‍ സോഷ്യലിസ്റ്റുകളെയും ഉള്‍ക്കൊള്ളിച്ചു നടത്തുന്ന സൗഹൃദ സംഗമത്തിന്റെ വിജയത്തിനായി പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തിഹാളില്‍ വച്ച് അന്‍പത്തിഒന്ന് അംഗ സംഘാടക സമിതി രൂപീകരിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: അഷറഫ് വെള്ളോട്ട് (ചെയര്‍മാന്‍), വി.പി.ഷാജി (വൈ.ചെയര്‍മാര്‍ ),കെ.കെ.പ്രേമന്‍ (ജന: കണ്‍വീനര്‍), കെ.വി.ബാലന്‍ (കണ്‍വീനര്‍), സി.ഡി വിജു (ട്രഷറര്‍)
Bus deaths: Strict laws should be implemented