പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ്സുകളുടെ അമിതവേഗതയും മത്സരയോട്ടവും കാരണം നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ദിനംപ്രതി ഉണ്ടാവുന്ന അപകടങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കലക്ടര്‍ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാവണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
വിദ്യാര്‍ത്ഥിയുടെ അപകട മരണത്തിനുശേഷം യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടര്‍ച്ചയായി പേരാമ്പ്രയില്‍ ബസുകള്‍ തടഞ്ഞിരുന്നു. ചര്‍ച്ചയില്‍ പരിഹാരമാവുന്നതിന് മുമ്പ് സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ എല്ലായിടങ്ങളിലും ബസ്സുകള്‍ തടയാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

കോഴിക്കോട് പുതിയ സ്റ്റാന്‍ഡ്, എരഞ്ഞിക്കല്‍, തലക്കുളത്തൂര്‍, അത്തോളി, ഉള്ളിയേരി, നടുവണ്ണൂര്‍, പേരാമ്പ്ര, കടിയങ്ങാട്, കുറ്റ്യാടി എന്നിവിടങ്ങളില്‍ നാളെ മുതല്‍ ബസ്സുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ് പറഞ്ഞു.
Indifference of the authorities: Youth Congress decides to intensify the struggle