പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ അഞ്ചാം ദിനത്തില്‍ ബസ് അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തി പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജീവനാണ് കുറ്റ്യാടി - കോഴിക്കോട് പാതയില്‍ സ്വകാര്യ ബസ്സുകള്‍ കാരണം പൊലിഞ്ഞത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ബസ്സുകളുടെ സമയ ക്രമീകരണം ഉള്‍പ്പെടെ നടപ്പിലാക്കി ശാശ്വത പരിഹാരം ആവശ്യപ്പെടാനാണ് സംഘടനയുടെ തീരുമാനം.

പ്രതിഷേധ സമരം ഡിസിസി സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍, കെഎസ്യു ജില്ലാ ഭാരവാഹികളായ എസ് അഭിമന്യു, ആദില്‍ മുണ്ടിയത്ത്, മോഹന്‍ദാസ് ഓണിയില്‍, റഷീദ് പുറ്റംപൊയില്‍, സുമിത്ത് കടിയങ്ങാട്, വാസു വേങ്ങേരി, ബാബു തത്തക്കാടന്‍, വിനോദ് കല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.കെ അന്‍സാര്‍, അബിന്‍ ജോസ് കുംബ്ലാനി, അമിത് എടാണി, സജീര്‍ പന്നിമുക്ക്, അശ്വിന്‍ദേവ് മൂരികുത്തി, കെ.സി അനീഷ്, ഹേമന്ത് ജെ എസ്, ജയിന്‍ ജോണ്‍, യദു കല്ലൂര്‍, സുഹൈല്‍ ഇരിങ്ങത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Youth Congress protests by raising pictures of those killed in the bus accident