പേരാമ്പ്ര: പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ പിടിഎ കമ്മിറ്റി സ്‌കൂള്‍ റീഡിങ് റൂമിലേക്ക് മേശയും, ഇംഗ്ലീഷ് പത്രവും വിതരണം ചെയ്തു. ചടങ്ങ് പിടിഎ പ്രസിഡണ്ട് എസ്‌യു രജിത്ത് സ്‌ക്കൂള്‍ പ്രധാനാധ്യപകന്‍ പി.പി ആനന്ദനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
പിടിഎ എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ ലെനീഷ് , ടി.പ്രമോദ്, കെ.പി രേഷ്മ, അധ്യാപകരായ ഏ.എം ബാബു , കെ.സുജാത, ഏ.കെ ബഷീര്‍, കെ.ഷീന, ജാസ്മിന്‍, സരിത, വജികല തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

English newspaper and desk delivered to school reading room