പേരാമ്പ്ര: ആര്‍ഡിഒ യുടെയും തഹസില്‍ദാരുടെയും വടകര ആര്‍ടിഒ, പേരാമ്പ്ര ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസും യുഡിഎഫും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനാല്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചതായി ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ്, പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി എന്നിവര്‍ അറിയിച്ചു.
വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നാല് ദിവസമായി തുടരുന്ന സമരം പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെയും അധികാരികളുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു.
സമര വിജയത്തിന് പിന്തുണ നല്‍കിയ മുഴുവന്‍ പൊതുജനങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രകടനം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്മിന മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് എസ് അബിമന്യു, നിധിന്‍ വിളയാട്ടൂര്‍, കെ.കെ അനുരാഗ്, അശ്വിന്‍ ദേവ് കൂത്താളി, റിഞ്ചു രാജ്, അമിത് എടാണി, സജീര്‍ പന്നിമുക്ക്, അശ്വിന്‍ ശശി, ഹര്‍ഷിന മേപ്പയൂര്‍, അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി.
The youth congress withdrew the announced protest