ആവള: എന്‍ജിഒ അസോസിയേഷന്‍ നേതാവും ആവളയിലെ രാഷ്ട്രീയ കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ബാലന്‍ മാണിക്കോത്തിന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം ആചരിച്ചു.
ആവള മേഖല കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.കെ സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.

ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയന്‍ ആവള അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.കെ ഉമ്മര്‍ അനുസ്മരണ പ്രസംഗം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ഇ. പ്രദീപന്‍, കെഎസ് എസ്പിഎ നേതാക്കളായ രവീന്ദ്രന്‍ കിഴക്കയില്‍, വി കണാരന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നളിനി നല്ലൂര്‍, യുഡിഎഫ് കണ്‍വീനര്‍ പിലാക്കാട്ട് ശങ്കരന്‍, ഇ.എം ശങ്കരന്‍ സി.കെ കണ്ണന്‍, സുജീഷ് നല്ലൂര്‍, പി.ബാലകൃഷ്ണന്‍, സുരേഷ് കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു
Balan Manikoth Memorial