പേരാമ്പ്ര: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ പേരാമ്പ്രയില്‍ സര്‍വ്വ കക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി. എം കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ്, കെ ബാലനാരായണന്‍, കെ ലോഹ്യ, സിപിഎ അസീസ്, എ.കെ ചന്ദ്രന്‍, രാഗേഷ് തറമ്മല്‍, അലങ്കാര്‍ ഭാസ്‌കരന്‍, എന്‍.പി ബാബു, പി.പി രാമകൃഷ്ണന്‍, പ്രകാശന്‍ കിഴക്കയില്‍, പി.കെ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ചക്കിട്ടപാറയില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സുജാത മനക്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, എ.ജി. ഭാസ്‌കരന്‍, ജോര്‍ജ് മുക്കള്ളില്‍, ജോസഫ് പള്ളൂരുത്തി, ബേബി കാപ്പുകാട്ടില്‍, പി.എം. ജോസഫ്, വി.വി. കുഞ്ഞിക്കണ്ണന്‍, ബാബു പുതുപ്പറമ്പില്‍, ബിജു ചെറുവത്തൂര്‍, ബെന്നി സെബാസ്റ്റ്യന്‍, ബേബി നന്തലത്ത്, എ.ജി. രാജന്‍, രാജന്‍ വര്‍ക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.
Condolences on V.S.'s passing at perambra