പേരാമ്പ്ര: സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം, ദിവസങ്ങളായി പേരാമ്പ്രയില്‍ നടക്കുന്ന ബസ് തടയലിന് വിരാമം. വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ബസുകളുടെ വേഗത നിയന്ത്രിക്കും. അപകടം ഉണ്ടാക്കിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും. കുറ്റ്യാടി മുതല്‍ ഉള്ളിയേരി വരെ 4 സ്ഥലങ്ങളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തും, വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കും. ബസുകള്‍ക്ക് നിലവില്‍ അനുവദിച്ച സമയക്രമത്തില്‍ മാറ്റം വരുത്തും. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കും, ഡ്രൈവര്‍മാരുടെ ലൈസന്‍സും മറ്റും പരിശോധിക്കും. ഹെവി ലൈസന്‍സ് ലഭിച്ച് 5 വര്‍ഷം കഴിഞ്ഞ ഡ്രൈവര്‍മാരെ മാത്രമേ അനുവദിക്കൂ. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാരെ മാറ്റി നിര്‍ത്തും. ജീവനക്കാര്‍ ലഹരി ഉപയോഗം പരിശോധിക്കാന്‍ പൊലീസ്, ആര്‍ടിഒ, എക്‌സൈസ് എന്നിവര്‍ സംയുക്ത പരിശോധന നടത്തും.

വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നതിന് മുന്‍പുള്ള ഇന്റര്‍വ്യു അവസാനിപ്പിക്കും, ബസുകള്‍ മേല്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സംവിധാനത്തിന് നടപടി സ്വീകരിക്കും. പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ രാത്രി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഒഴിവാക്കും. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയോ എന്ന് പരിശോധിക്കാന്‍ മാസം തോറും റിവ്യൂ മീറ്റിങ് നടത്തും. പേരാമ്പ്ര പൊലീസിന്റെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ അധിക കെഎസ്ആര്‍ടിസി ബസ് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ജില്ലാ പഞ്ചായത്ത് മെബര്‍ വി.പി. ദുല്‍ഖിഫില്‍, വടകര ആര്‍ടിഒ കെ. രാജേഷ്, പേരാമ്പ്ര ജോ. ആര്‍ടിഒ ടി.എം. പ്രഗീഷ്, ഡിവൈഎസ്പി പി.സുനില്‍ കുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ജംഷിദ്, പി.കെ. രാഗേഷ്, എം. കുഞ്ഞമ്മദ്, രാജന്‍ മരുതേരി, സി.പി.എ. അസീസ്, യൂസഫ് കോറോത്ത്, രാഗേഷ് തറമ്മല്‍, എസ്. സുനന്ദ്, സഫ മജീദ്, സി.കെ. അശോകന്‍, പി.കെ. രൂപേഷ്, ജുബിന്‍ ബാലകൃഷ്ണന്‍, വിനോദ് തിരുവോത്ത്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പി. ജോന തുടങ്ങിയവര്‍ സംസാരിച്ചു.
Bus strike; resolved at the all-party meeting at perambra