പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം നല്‍കി. 3,26,433 തൊഴില്‍ദിനം സൃഷ്ടിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.2091 പേര്‍ക്ക് 100 തൊഴില്‍ ദിനം നല്‍കി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ 2-ാം സ്ഥാനം നേടി. 3, 16, 126 തൊഴില്‍ ദിനങ്ങള്‍ നല്‍കി ജില്ലയില്‍ 2-ാം സ്ഥാനവും നേടി.

ജില്ലയില്‍ മഹാത്മാ പുരസ്‌കാരം 2-ാം സ്ഥാനവും, സുഭിക്ഷ കേരളം പദ്ധതിയില്‍ മികച്ച പ്രവര്‍തനം (1746 കംബോസ്റ്റ് പിറ്റും 174 സോക്പിറ്റുകളും നിര്‍മിച്ച്) നടത്തിയ കായണ്ണ ഗ്രാമപഞ്ചായത്തും, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 100% കൂലി വിതരണം കൈവരിച്ച നൊച്ചാട് പഞ്ചായത്ത്, 2024-25 വര്‍ഷത്തില്‍ ലേബര്‍ ബഡ്ജറ്റില്‍ അധികം തൊഴില്‍ ദിനങ്ങള്‍ നല്‍കിയ 105 .3% ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് , 24-25 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുടുതല്‍ ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കിയ കൂത്താളി ഗ്രാമ പഞ്ചായത്ത് എന്നിവരെയും സംസ്ഥാനത്തെ ഏറ്റവും മികച്ച വനിതാ-ശിശു വികസന ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കെ.ദീപയേയും ചടങ്ങില്‍ ആദരിച്ചു.
പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്്എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.കെ.പാത്തുമ്മ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.കെ പ്രമോദ്, ശാരദ പട്ടേരികണ്ടി, സി.കെ. ശശി, ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡണ്ടുമാരായ വി.എം. അനുപ് കുമാര്‍, ആദിരാ നിബ്രാസ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സജീവന്‍, പി.കെ രജിത, ബ്ലോക്ക് അംഗങ്ങളായ പി.ടി. അഷറഫ്, ഗിരിജ ശശി, പ്രഭാശങ്കര്‍, കെ.കെ ലിസി, വഹീദ പാറേമല്‍, കെ.കെ വിനോദന്‍,കെ.കെ അജിത തുടങ്ങിയവര്‍ സംസാരിച്ചു.ബിഡിഒ ഇന്‍ചാര്‍ജ് സുജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വെച്ച് കേരളോത്സവത്തില്‍ സംസ്ഥാന തലത്തില്‍ 100, 200 മീറ്റര്‍ ഓട്ട മല്‍സരത്തില്‍ 3-ാം സ്ഥാനം നേടിയ ദേവനന്ദയെ ആദരിച്ചു. കേരളോത്സവത്തില്‍ ബ്ലോക്ക് തലത്തില്‍ ഒന്നാംസ്ഥാന നേടിയ ചെറുവണ്ണൂര്‍ രണ്ടാം സ്ഥാനം നേടിയ പേരാമ്പ്ര ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു
The Block Panchayat gave awards to the Gram Panchayats that performed best.