കൂത്താളി: കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വായനയും സര്‍ഗ്ഗ ശേഷിയും പോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി കൗണ്‍സില്‍ ആരംഭിച്ച വര്‍ണ്ണക്കൂടാരം -വായനാക്കളരി പരിപാടി സംഘടിപ്പിച്ചു.

പരിപാടി, വര്‍ണ്ണ കൂടാരം സ്റ്റേറ്റ് ആര്‍.പി മനോജ് എന്‍ടി ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട് അലീന ലതേഷ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ ടി രാജന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
താലൂക്ക് ലൈബറി കൗണ്‍സില്‍ പ്രസിഡണ്ട് കെ നാരായണന്‍, ഗംഗാധരന്‍ കല്ലാട്ട്, പി അച്യുതന്‍, അരുണ്‍കൃഷ്ണ, എ.കെ പ്രസന്ന എന്നിവര്‍ സംസാരിച്ചു. ബാലവേദി കണ്‍വീനര്‍ എം.കെ രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി ഫെയ്ഹമെഹറിന്‍ നന്ദിയും പറഞ്ഞു.
The children's meeting organized by the Koothali EMS Library Balavedi was remarkable