പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കാണ് നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചത്.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. പി. എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷഹീര്‍ മുഹമ്മദ് രയരോത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദലി ബാഖവി ഹജ്ജ് പഠന ക്ലാസ് നടത്തി.
എസ്. കെ അസൈനാര്‍, ആര്‍.കെ. മുനീര്‍, ടി.കെ ഇബ്രാഹിം, വി.പി റിയാസ് സലാം, വി.വി ഇബ്രാഹിം, സി.മമ്മു, പി. ഹാരിസ്, സൂപ്പി.കെ. പൂക്കടവത്ത്, എന്‍.പി അസീസ് , ഒ.പി റസാക്ക്, പി കെ.കെ നാസര്‍, കെ.എം സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Hajj trip and Hajj study class for pilgrims