കടിയങ്ങാട് : മെയ് 14 മുതല്‍ 21 വരെ കടിയങ്ങാട് പാലത്ത് വെച്ച് നടക്കുന്ന ചങ്ങരോത്ത് ഫെസ്റ്റ് - ദൃശ്യം 2025 ന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കേരള ടൂറിസം ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റെഡ് ചെയര്‍മാന്‍ എസ്.കെ. സജീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ടി. സരീഷ്, സെഡ്.എ. അബ്ദുള്ള സല്‍മാന്‍, കെ.വി. അശോകന്‍, എന്‍.പി. സത്യവതി, കെ.ടി. മൊയ്തി തുടങ്ങിയവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. വിശ്വനാഥന്‍, ടി.ടി. കുഞ്ഞമ്മദ്, പി.സി. സതീഷ്, ശ്രീനി മനത്താനത്ത്, എം. നളിനി, സി.എം ചന്ദ്രന്‍, മേനിക്കണ്ടി അബ്ദുള്ള, എം.കെ കുഞ്ഞനന്തന്‍ തുടങ്ങിയവരും സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.വി. രജീഷ് നന്ദിയും പറഞ്ഞു.
Changaroth Fest; Organizing Committee office inaugurated