പേരാമ്പ്ര: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും നേതൃത്വത്തില്‍ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2025 മെയ് 10 മുതല്‍ 30 വരെ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ 8 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.
പ്രവേശനം തികച്ചും സൗജന്യമാണ്. ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 10 ന് വൈകുന്നേരം 4 മണിക്ക് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ക്രിക്കറ്റ് അസോസിയേഷന് പ്രതിനിധി വിഷ്ണു ചൂരലില്‍, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി ഷിജു കെ ദാസ്, മുന്‍ കേരള ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന് ടി.കെ മനീഷ, സംഘാടകസമിതി ചെയര്‍മാന്‍ അജിത് ദ്വാരക എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9847328421, 9526771798, 9747503190 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Summer cricket camp being organized in Perambra