'ഒരു റൊണാള്‍ഡോ ചിത്രം'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

'ഒരു റൊണാള്‍ഡോ ചിത്രം'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
May 9, 2025 01:43 PM | By SUBITHA ANIL

പേരാമ്പ്ര: ഫുള്‍ഫില്‍ സിനിമാസ് നിര്‍മ്മാണം നിര്‍വ്വഹിച്ച് നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അന്‍വര്‍ റഷീദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്.

സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വൈവിധ്യമാര്‍ന്നതും തീവ്രവുമായ ഒരു ആഖ്യാനത്തെ പോസ്റ്റര്‍ സൂചിപ്പിക്കുന്നു. ആഴത്തിലുള്ള വൈകാരിക സംഘര്‍ഷത്തിലേക്ക് സൂചന നല്‍കുന്ന ശ്രദ്ധേയമായ ദൃശ്യ ശൈലിയിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

നോവോര്‍മ്മയുടെ മധുരം, സര്‍ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എന്‍ഡ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂര്‍. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഒരു റൊണാള്‍ഡോ ചിത്രം'.

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പി.എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ദീപക് രവി, എഡിറ്റിംഗ്- സാഗര്‍ ദാസ്, ഗാന രചന - ജോ പോള്‍, അരുണ്‍ കുമാര്‍ എസ്, റിനോയ് കല്ലൂര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍ രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബൈജു ബാല, അസോസിയേറ്റ് എഡിറ്റര്‍ ശ്യാം കെ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍ ജിനു ജേക്കബ്, സൗണ്ട് ഡിസൈന്‍ & ഫൈനല്‍ മിക്‌സ് - അംജു പുളിക്കന്‍, കലാ സംവിധാനം സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, ഫിനാന്‍സ് മാനേജര്‍ സുജിത് പി ജോയ്, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനില്‍ അന്‍സാദ്, കളറിസ്റ്റ് രമേഷ് അയ്യര്‍, സ്റ്റില്‍സ് ടോംസ് ജി ഒറ്റപ്ലാവന്‍, പിആര്‍ഒ - പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് പ്രജീഷ് രാജ് ശേഖര്‍, ഡിസൈന്‍ റിവര്‍ സൈഡ് ഹൗസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ് - ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ് തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.



'A Ronaldo Movie'; First Look Poster Released

Next TV

Related Stories
ഹിന്ദി അധ്യാപക ഇന്റര്‍വ്യൂ

May 9, 2025 03:40 PM

ഹിന്ദി അധ്യാപക ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ്...

Read More >>
അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ സംസ്‌കാരിക ഉത്സവം ദൃശ്യം സമാപിച്ചു

May 9, 2025 03:29 PM

അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ സംസ്‌കാരിക ഉത്സവം ദൃശ്യം സമാപിച്ചു

അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ സംസ്‌കാരിക ഉത്സവം ദൃശ്യം 2025 സമാപന ദിവസം സാംസകാരിക സായാഹ്നം പ്രശസ്ത സിനിമ പ്രവര്‍ത്തക കുക്കു പരമേശ്വരന്‍...

Read More >>
ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും

May 9, 2025 01:40 PM

ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും

നൊച്ചാട് ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കാണ്...

Read More >>
കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ബാലസംഗമം ശ്രദ്ധേയമായി

May 9, 2025 01:05 PM

കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ബാലസംഗമം ശ്രദ്ധേയമായി

കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വായനയും സര്‍ഗ്ഗ...

Read More >>
ചങ്ങരോത്ത് ഫെസ്റ്റ്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

May 9, 2025 12:32 PM

ചങ്ങരോത്ത് ഫെസ്റ്റ്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

മെയ് 14 മുതല്‍ 21 വരെ കടിയങ്ങാട് പാലത്ത് വെച്ച് നടക്കുന്ന ചങ്ങരോത്ത് ഫെസ്റ്റ് - ദൃശ്യം 2025 ന്റെ...

Read More >>
Top Stories










News Roundup






Entertainment News