മേപ്പയ്യൂര്‍: അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ സംസ്‌കാരിക ഉത്സവം ദൃശ്യം 2025 സമാപന ദിവസം സാംസകാരിക സായാഹ്നം പ്രശസ്ത സിനിമ പ്രവര്‍ത്തക കുക്കു പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു. അഷറഫ് വള്ളോട്ട്, സി. ബിജു, പ്രദീപന്‍ കണ്ണമ്പത്ത്, വി. എം ഉണ്ണി, ടി താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അരിക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ കെ.കെ നാരായണന്‍, എ.കെ.എന്‍ അടിയോടി, പി.ഗീതാ ദേവി, ടി.സുരേഷ്, സി.രാധ തുടങ്ങിയവര്‍ സന്നിഹിതരായി.
എ.സി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനില്‍ കോളിയോട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാണ്ടിമേളം, തീപ്പന്തങ്ങള്‍, രാജസ്ഥാന്‍ ഫോക്ക് ഡാന്‍സ് ബിറാജ് ഹോളി,കുടുംബശ്രീ കലാപരിപാടികളും അരങ്ങേറി.
Arikulam Grama Panchayat's cultural festival Drishyam concludes