പേരാമ്പ്ര: മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര ട്രാഫിക് സ്റ്റേഷന് അടുത്ത് നിര്‍ത്തിയിട്ട ഓട്ടോ ഓടിച്ചു വടകര ഭാഗത്തേക്ക് പോകുമ്പോള്‍ നിരവധി വാഹനങ്ങളെയും യാത്രക്കാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പിന്നീട് കിഴിഞ്ഞാണ്യം ക്ഷേത്രത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ചു മറിഞ്ഞു. ടൗണില്‍ വാഹനങ്ങളെയും ആളുകളെയും ഇടിച്ച വാഹനത്തിനു പിന്നില്‍ ജനങ്ങളും എത്തിയിരുന്നു.
സംഭവം നാട്ടുകാര്‍ പൊലീസില്‍ അറിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ജംഷിദ് ഓട്ടോയെ 'പിന്തുടര്‍ന്ന് എത്തുകയായിരുന്നു. വാഹനം മറിഞ്ഞതോടെ പൊലീസ് ഓട്ടോ ഉണ്ടായിരുന്നവരെ പിടികൂടി. 500 മീറ്റര്‍ ഒട്ടത്തിനുള്ളില്‍ നിരവധി വാഹനങ്ങള്‍ക്കും ആളുകള്‍ക്കും പരുക്ക് പറ്റി.
Drunk driver drives auto; auto hits several vehicles and overturns