പേരാമ്പ്ര: നൊച്ചാട് തരിശ് നെല്‍വയല്‍ കൃഷിയോഗ്യമാക്കുന്ന നമ്മളും പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി വാളൂര്‍ പാടശേഖരസമിതി നടപ്പിലാക്കിയ കൊയ്ത്തുല്‍സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ നൊച്ചാട് കൃഷി ഓഫീസര്‍ ജിജോ ജോസഫ് പദ്ധതി വിശദീകരിച്ചു. പാടശേഖരത്തില്‍ തരിശ് ആയി കിടന്ന വയല്‍ തൊഴിലുറപ്പിന്റെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ തോട് നിര്‍മ്മിച്ച് നീര്‍വാര്‍ച്ച ഉറപ്പുവരുത്തിയാണ് കൃഷി ചെയ്തിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി ഏഴാം വാര്‍ഡ് അംഗം ടി.വി ഷിനി, പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ നസീര്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍ മജീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ടി.പി നാസര്‍, റസിഡന്‍സ് അസോസിയേഷന് വേണ്ടി റജി മംഗലശ്ശേരി, സിഡിഎസ് പ്രതിനിധി സീമ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ വൈശാഖ് സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി ടി.കെ അബ്ദുള്ള നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Nochad barren paddy field made cultivable