ചക്കിട്ടപാറ: കേരളാ കോണ്‍ഗ്രസ് (എം) ചക്കിട്ടപാറ മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി കാപ്പുകാട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൃഷിഭൂമിയിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ കൈകാര്യം ചെയ്യുവാന്‍ കര്‍ഷകരെ അനുവദിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ കേരളത്തിലെ ജനങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളെ പൂര്‍ണമായി ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് സംവിധാനത്തിന് തടസങ്ങള്‍ നേരിട്ടാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വരുന്ന ദുരവസ്ഥയാണ്. വന്യമൃഗ ശല്യം കാരണം കുറുംകൂപ്പ് കൃഷികളും നാണ്യ വിളകളും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണിന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പുരയിടത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബോബി ഓസ്റ്റിന്‍, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ മുതുവണ്ണാച്ച, പ്രൊഫഷണല്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി സെബാസ്റ്റ്യന്‍ കൂനന്താനം, എല്‍സി ബേബി, ബിന്ദു മനോജ്, ജോയി പനമറ്റം, ജോണി പാറത്തറ, ജെയ്‌സണ്‍ തെങ്ങും പള്ളില്‍, പ്രസാദ് ചടയം മുറി, ടോമി വട്ടോട്ടു തറപ്പേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Kerala Congress (M) Chakkittapara Constituency Committee Office Inauguration