പേരാമ്പ്ര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, സമഗ്ര ശിക്ഷകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ആവള കുട്ടോത്ത് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റ്റിലേക്കുള്ള ബേക്കിങ്ങ് ടെക്‌നിഷ്യന്‍, സോളാര്‍ എല്‍ഇഡി മെക്നിഷ്യന്‍ എന്നീ ജോബ് റോളുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
പ്രോയോഗിക ക്ലാസുകള്‍, ഓണ്‍ ദി ജോബ് ട്രൈനിംഗ്, ഇന്റ്റസ്റ്റി വിസിറ്റ്, എക്സ്പര്‍ട്ട് ഇന്‍ടറാക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ അംഗീകാരമുള്ള സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന ഈ കോഴ്സ് പൂര്‍ണ്ണമായും സൗജന്യമാണ്. എസ്എസ്എല്‍സി വിജയിച്ചതും 18 മുതല്‍ 23 വയസ്സുവരെ പ്രായമുള്ളവരുമായ ഏതൊരാള്‍ക്കും കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്.
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍, ഭിന്ന ശേഷി വിഭാഗം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ക്ലാസുകള്‍ അവധി ദിവസങ്ങളിലാണ് നടക്കുക എന്നതിനാല്‍ നിലവില്‍ ഏതെങ്കിലും കോഴ്സ് ചെയ്യുന്നവര്‍ക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്. 08-05-25 മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നു ലഭിക്കുന്ന അപേക്ഷ സമര്‍പ്പികേണ്ട അവസാന തീയതി 15.05.2005 കൂടുതല്‍ വിവരങ്ങള്‍ക്ക് 8139804818 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Applications invited for Skill Development Center at perambra