പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ് സംഭവം.

ഓട്ടോയ്ക്ക് കാര്‍ സൈഡ് നല്‍കിയില്ല എന്നാരോപിച്ചാണ് പെരുവണ്ണാമൂഴി വിനോദസഞ്ചാരകേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയവരെ ആക്രമിച്ചത്. കാറിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയുമടക്കം കയ്യേറ്റം ചെയ്തു.
ഓട്ടോയില്‍ വന്ന മുതുകാട് സ്വദേശികളായ 5 പേര്‍ അടങ്ങിയ സംഘം ആളുകള്‍ക്ക് സൈഡ് നല്‍കിയില്ല എന്ന കാരണത്താലാണ് മണിയൂര്‍ സ്വദേശികളായ ദമ്പതികളായ കാര്‍ യാത്രികരെ കയ്യേറ്റം ചെയ്തത്.
പെരുവണ്ണാമൂഴി വിനോദസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു ഇവര്‍. പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം താഴത്തുവയല്‍ വെച്ചാണ് വാഹനത്തിന് നേരെ അക്രമസംഭവം ഉണ്ടകായത്.
Attack on tourists in Peruvannamoozhi