ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമുഴിയില്‍ ഡോ. എം.എ ജോണ്‍സന്‍ ആരംഭിക്കുന്ന മിയാം ഫുഡ് ഇന്‍ഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു.

പ്രാദേശിക ഉത്പന്നങ്ങളില്‍ നിന്നു ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാക്കി വില്പന നടത്തുന്ന വിപുലമായ ഭക്ഷണ ഉത്പാദനകേന്ദ്രത്തിന്റെ ഉദ്ഘാടനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, കെ സിബിന്‍, വി.പി സത്യന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
#MiamFood #Industries was #inaugurated in #Peruvannamuzhi