പെരുണ്ണാമൂഴി: ചക്കിട്ടപാറ പെരുവണ്ണാമൂഴി റോഡില്‍ ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ചക്കിട്ടപാറ പാറത്തറമുക്ക് തോരക്കാട്ട് ആഷിഖ് (28), പൊന്‍മലപ്പാറ പൂളച്ചാല്‍ അനന്തു (25), ഡ്രൈവര്‍ പൊന്‍മലപ്പാറ വാഞ്ചു കോളനിയില്‍ കൊല്ലനോലിക്കല്‍ ലോയിഡ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
ചക്കിട്ടപാറ ഭാഗത്തിനിന്ന് വന്ന ജീപ്പ് പിള്ളപ്പെരുവണ്ണ പിന്നിട്ട് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം എത്തുന്നതിന് തൊട്ടുമുമ്പാണ് അപകടം നടന്നത്.
കയറ്റമുള്ള ഭാഗത്ത് നിയന്ത്രണം തെറ്റിയ ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയുകയായിരുന്നു. മരത്തില്‍ തട്ടിയാണ് ജീപ്പ് നിന്നത്. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി.
Jeep overturns in Peruvannamoozhi, 3 injured