പേരാമ്പ്ര: പേരാമ്പ്ര-കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മത്സരപ്പാച്ചില്‍ മൂലം നിരവധി അപകടങ്ങളാണ് നടക്കുന്നത്. റോഡിന്റെ വീതി കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇന്ന് പേരാമ്പ്ര കല്ലോട് നടന്ന അപകടത്തില്‍ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. ഈ റൂട്ടില്‍ ബസ്സുകള്‍ തമ്മില്‍ മത്സരയോട്ടം പതിവാണ്. അപകടങ്ങളില്‍ നിന്ന് പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.
പലപ്പോഴായി നടന്ന അപകടങ്ങളില്‍ മരണം കുറവാണെങ്കിലും അപകടത്തില്‍ പരിക്കുപറ്റി കിടപ്പിലായത് നിരവധി ആളുകളാണ്. ഇത് ഗൗരവത്തില്‍ എടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവുന്നില്ല.
പല ബസ്സുകളും തേയ്മാനം വന്ന ടയറുകള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. ഇതിനെതിരെ കര്‍ശന പരിശോധന നടക്കണം. കുറഞ്ഞ സമയ ഇടവേളകളില്‍ നടത്തുന്ന ബസ്സ് സര്‍വീസ്, മത്സരയോട്ടത്തിനുള്ള സാഹചര്യം ഇല്ലാതെയാക്കി സമയക്രമം മാറ്റണം.
മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്ന് യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, സഈദ് ആയനിക്കല്‍, ഷക്കീര്‍ ഏരത്ത് മുക്ക്, ഷംസുദ്ദീന്‍ മരുതേരി, നിയാസ് കക്കാട്, ഷബീര്‍ ചാലില്‍, നജീബ് അരീക്കല്‍, യാസര്‍ കക്കാട് എന്നിവര്‍ സംസാരിച്ചു.
Accidental death in Perampra: Youth League says victim of bus race