പേരാമ്പ്ര: കൈരളി വിടിസിയുടെ ശിശുദിനാഘോഷം ബഡ്‌സ് സ്‌കൂളില്‍ നടന്നു.ആടിയും പാടിയും ഒപ്പം ചേര്‍ന്നും ആഘോഷിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു. ഉച്ച ഭക്ഷണം കഴിച്ച് 3 മണി വരെ കുട്ടികളോടൊപ്പം ചിലവഴിച്ച വിദ്ധ്യാര്‍ത്ഥികള്‍ വൈകീട്ട് കേക്ക് മുറിച്ച് പരിപാടി അവസാനിപ്പിച്ചു. ചടങ്ങ് ജഠഅ പ്രസിഡണ്ട് കെ.ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കൈരളി സെന്റര്‍ ഡയറക്ടര്‍ ഐ സുനിത സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ രതീഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. ബഡ്‌സ് സ്‌ക്കൂള്‍ പ്രധാനാധ്യാപിക എം.കെ പ്രജുന, പി.എസ്. ശില്‍പ, എന്‍.എം ഷിന്‍ജ,സുജിത, അഞ്ജു കുര്യാക്കോസ്, കുഞ്ഞിമൂസ, സൗദ എന്നിവര്‍ ആശംസകള്‍അറിയിച്ചു.
Children's day celebration of Perampra Kairali VTC was held at Buds School