കാരയാട്: ഏപ്രില്‍ 28,29 തിയ്യതികളില്‍ കാരയാട് വെച്ച് നടക്കുന്ന സിപിഐ അരിക്കുളം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐവൈഎഫ് അരിക്കുളം മേഖല കമ്മിറ്റി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.പി ഗവാസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ധനേഷ് കാരയാട് അധ്യക്ഷത വഹിച്ചു. എ.ബി ബിനോയ്, ഇ.രാജന്‍, അഖില്‍ കേളോത്ത്, ജിജോയ് ആവള, കെ.കെ വേണുഗോപാല്‍, എന്‍.എം ബിനിത, കരിമ്പില്‍ വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടന്ന് ടൂര്‍ണ്ണമെന്റ് വിജയികള്‍ക്കുള്ള ഉപഹാര വിതരണ പരിപാടി സിപിഐ മണ്ഡലം സെക്രട്ടറി സി. ബിജു നിര്‍വ്വഹിച്ചു. ഇ.ശരത് കൃഷ്ണ അധ്യക്ഷത വഹിച്ചു.പി.ആര്‍ അദ്വൈത്, കെ.രാധാകൃഷ്ണന്‍, ഇ.വേണു, ഇ.രവീന്ദ്രന്‍, ലെനീഷ് കാരയാട്, വി.എം ശ്രീജിത്ത്, പി.ആര്‍ അക്ഷത്, എം.കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.ബി.എം ജ്യോതിലക്ഷ്മി, ബി.എസ് ദിയ,വി.പി അഞ്ജന, എം.ആര്‍ തേജലക്ഷ്മി, അഭിനന്ദ് ഊട്ടേരി, ടി ബിജു, കെ.അനന്തകൃഷ്ണന്‍, മിന്നാ മയൂഖ, ആര്‍ അനിരുദ്ധ്, അമയന്ത്പി രാജന്‍, രാകേഷ് ഊട്ടേരി, തേജലക്ഷ്മി, ശിശിര എംവി, അനജ്, ഇ.ശ്യാംകൃഷ്ണ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ബിഎന്‍ യുണൈറ്റഡ് പയ്യോളി വിന്നേഴ്‌സും, ഗ്രാന്മ ഏക്കാട്ടൂര്‍ റണ്ണേഴ്‌സപ്പുമായി. ടൂര്‍ണമെന്റിലെ വിന്നേഴ്സിന് നമ്പ്രത്ത് സതീഷ് ബാബു സ്മാരക ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്‌സപ്പിന് മാക്കാമ്പത്ത് കുഞ്ഞിക്കണ്ണന്‍ കിടാവ് സ്മാരക ട്രോഫിയും , ആറായിരം രൂപ ക്യാഷ് പ്രൈസും നല്‍കി.
Sports and entertainment football tournament against drug addiction