പെരാമ്പ്ര: നൊച്ചാട് ഫെസ്റ്റ് ഏപ്രില്‍ 20 മുതല്‍ 26 വരെ മുളിയങ്ങലില്‍ വെച്ച് നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബ്രോഷര്‍ പ്രകാശനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ ടീച്ചര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ.മധു കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.

പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എടവന സുരേന്ദ്രന്‍ ബ്രോഷര്‍ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍, ജനറല്‍ കണ്‍വീനര്‍ വി.യം മനോജ്, ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത്, പി.എം പ്രകാശന്‍, ഇ.ടി ഹമീദ്, ഇ.ടി സോമന്‍, കെ.പി ആലിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
വി.എം അഷറഫ് സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍ ഹരിദാസ് നന്ദിയും പറഞ്ഞു
Brochure release of Nochad Fest