നൊച്ചാട്: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി എംജിഎം (മുജാഹിദ് ഗേള്‍സ് മൂവ്‌മെന്റ് )പേരാമ്പ്ര മണ്ഡലം നടത്തുന്ന 5 ദിവസം നീണ്ടു നില്‍ക്കുന്ന മോറല്‍ ഹട്ടിന് തുടക്കമായി. ഏപ്രില്‍ 14മുതല്‍ 18വരെ നൊച്ചാട് പാറച്ചോലയില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങിയത്.എംജിഎം സംസ്ഥാന പ്രസിഡണ്ട് സല്‍മ അന്‍വാരിയക്യാമ്പ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തത്.ഷെറീന പുനത്തില്‍ അധ്യക്ഷത വഹിച്ചു.

കാസിം, പി.സി മുഹമ്മദ്,സിറാജ്, ആരിഫ തിക്കോടി,ഫാത്തിമ ചാലിക്കര, ഷമീം കുറ്റ്യാടി, കെ.ആഷിക് , ഹാമിദ് കായണ്ണ,ബെന്ന തുടങ്ങിയവര്‍ സംസാരിച്ചു
തുടര്‍ ദിവസങ്ങളില്‍ ഇഹപര ജീവിത വിജയം, ഖുര്‍ആന്‍ ഹദീസ് പഠനം, ബന്ധങ്ങളുടെ പവിത്രത, നന്‍മകളിലുള്ള മുന്നേറ്റം, കൗമാരം പ്രശ്‌നങ്ങള്‍ പ്രതിവിധികള്‍, വ്യക്തിത്വ വികസനം, ആരോഗ്യ പാഠങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ ക്ലാസുകള്‍ക്ക് സലാം മുട്ടില്‍, ഫൈസല്‍ നന്മണ്ട, അദീപ് പുനൂര്‍, സല്‍മ അന്‍വാരിയ, പി, ടി ആയിഷ, സജ്ജാദ് ഫാറൂഖി തുടങ്ങിയ പ്രഗത്ഭരായ പരിശീലകര്‍ നേതൃത്വം നല്‍കും. ഏപ്രില്‍ 18 ന് സമാപന സമ്മേളനത്തോടെ കേമ്പ് അവസാനിക്കും
MGM Moral Hut has begun.