---
title: "പരിസ്ഥിതി ദിനത്തില്‍  തൈകള്‍ കൈമാറി ആശാരിമുക്ക് റെസിഡന്‍സ് അസോസിയേഷന്‍ മാതൃകയായി"
english_title: "Asarimukku Residence Association sets an example by handing over saplings on Environment Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294448/asarimukku-residence-association-sets-an-example-by-handing-over-saplings-on-environment-day"
published_at: "2025-06-05T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68415593ebb4a_thai.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തില്‍  തൈകള്‍ കൈമാറി ആശാരിമുക്ക് റെസിഡന്‍സ് അസോസിയേഷന്‍ മാതൃകയായി

> **Lead Summary:** **കൂത്താളി :** പരിസ്ഥിതി ദിനത്തില്‍ കൂത്താളി പഞ്ചായത്തിലെ ആശാരിമുക്ക് റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാടന്‍ വരിക്ക പ്ലാവിന്റെയും, നാടന്‍ മാവുകളുടെയും സംരക്ഷണത്തിനു പ്രചാരണത്തിനും വേണ്ടി പ്രദേശത്തെ വീടുകളില്‍ നിലവില്‍ ഉള്ള വരിക്ക പ്ലാവിന്റെ തൈകളും, നാടന്‍ മാവിന്റെയും തൈകളും പരസ്പരം കൈമാറുന്ന പരിപാടി സംഘടിപ്പിച്ചു.

## Article Content

**കൂത്താളി :** പരിസ്ഥിതി ദിനത്തില്‍ കൂത്താളി പഞ്ചായത്തിലെ ആശാരിമുക്ക് റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാടന്‍ വരിക്ക പ്ലാവിന്റെയും, നാടന്‍ മാവുകളുടെയും സംരക്ഷണത്തിനു പ്രചാരണത്തിനും വേണ്ടി പ്രദേശത്തെ വീടുകളില്‍ നിലവില്‍ ഉള്ള വരിക്ക പ്ലാവിന്റെ തൈകളും, നാടന്‍ മാവിന്റെയും തൈകളും പരസ്പരം കൈമാറുന്ന പരിപാടി സംഘടിപ്പിച്ചു.

കൂത്താളി പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം രാജശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി സി.കെ. അജിത് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീലന്‍ മൊട്ടമ്മല്‍ അധ്യക്ഷത വഹിച്ചു.

എ.കെ മോഹനന്‍, സുരേഷ് മൊട്ടമ്മല്‍, സുജ ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വന്‍ ജനപങ്കാളിത്തത്തില്‍ നടന്ന ചടങ്ങില്‍ ഷേര്‍ലി പാലോറെമ്മല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും റെസിഡന്‍സ് അസോസിയേഷന്‍ വക വിവിധ ഇനം നാടന്‍ പ്ലാവിന്റെ തൈകള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294448/asarimukku-residence-association-sets-an-example-by-handing-over-saplings-on-environment-day)