---
title: "കൂത്താളി പഞ്ചായത്തിന്റെ കെടുകാര്യസ്ഥത യൂ ഡി എഫ് പ്രേക്ഷോഭത്തിലേക്ക്."
english_title: "The mismanagement of the Koothali Panchayat has led to UDF protests."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294474/the-mismanagement-of-the-koothali-panchayat-has-led-to-udf-protests"
published_at: "2025-06-05T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68416d0a5dfff_thandora.JPG"
keywords: []
---

# കൂത്താളി പഞ്ചായത്തിന്റെ കെടുകാര്യസ്ഥത യൂ ഡി എഫ് പ്രേക്ഷോഭത്തിലേക്ക്.

> **Lead Summary:** **കൂത്താളി**: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടത് മുന്നണി ഭരിക്കുന്ന കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാല്‍ അര്‍ഹതപ്പെട്ട വികസനങ്ങള്‍ നടത്താതെ പിന്നോക്കം നയിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് ശക്തമായ പ്രേക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

## Article Content

**കൂത്താളി**: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടത് മുന്നണി ഭരിക്കുന്ന കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാല്‍ അര്‍ഹതപ്പെട്ട വികസനങ്ങള്‍ നടത്താതെ പിന്നോക്കം നയിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് ശക്തമായ പ്രേക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

ഭരണ സ്വാധീനത്തില്‍ ആശാസ്ത്രിയ വാര്‍ഡ് വിഭാജനം നടത്തി ചട്ട ലംഘനം നടത്തിയ നടപടികള്‍ അപലപനീയമാണെനും, തിരുത്താത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.കൂത്താളി പഞ്ചായത്ത് യു. ഡി. എഫ്. ചെയര്‍മാന്‍ ഇ.ടി സത്യന്‍ അധ്യക്ഷത വഹിച്ചു.

രാജന്‍ കെ പുതിയെടുത്ത്, പി.സി രാധാകൃഷ്ണന്‍, പി. ടി അഷ്‌റഫ്, കെ.ടി കുഞ്ഞമ്മദ്, അബ്ദുള്ള ബൈത്തുല്‍ ബര്‍ക്ക, ടി.പി ചന്ദ്രന്‍, ഉമ്മര്‍ തണ്ടോറ, ഉബൈദ്, സി. കെ ബാലന്‍, വി.കെ. റഷീദ്, പി.കെ. ശ്രീധരന്‍നായര്‍, കെ.കെ. യൂസുഫ്, മഹിമ രാഘവന്‍ നായര്‍ സി. പ്രേമന്‍, ചന്ദ്രന്‍ നാളൂര്‍, പി.പി. അമ്മത്, എശ്വര്യ നാരായണന്‍ നായര്‍, എ. കെ. ചന്ദ്രന്‍, പി.വി പത്മാവതി, ടി.വി. മുരളി,വി.വി ജിനീഷ് , ഹമീദ് ഈരാഞ്ഞിമ്മല്‍ തുടങ്ങിയവര്‍

സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294474/the-mismanagement-of-the-koothali-panchayat-has-led-to-udf-protests)